വൈപ്പിൻ: വിശപ്പ് രഹിത ഞാറക്കൽ എന്ന പ്രോഗ്രാമിന്റെ ഭാഗമായി ഞാറക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. വളണ്ടീയർമാർ താലൂക്ക് ആശുപക്ഷിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വഴിയോരങ്ങളിൽ കഴിയുന്നവർക്കും പൊതിച്ചോർ വിതരണം ചെയ്തു. തുടർന്ന് എല്ലാദിവസവും പൊതിച്ചോർ വിതരണം തുടരും. പോഗ്രാം ഓഫീസർ കെ.യു നിഷ, വൊളണ്ടിയർ ലീഡർമാരായ ഗഗൻജ്യോതി, ഇ.എൽ. ശ്രീക്കുട്ടി, പി.എ. ശ്രീലക്ഷ്മി, എയ്ഡൽ കൊറെയ തുടങ്ങിയവർ നേതൃത്വം നൽകി.