വൈപ്പിൻ: ആർട്ട് ഓഫ് ലിവിംഗിന്റെ നേതൃത്വത്തിൽ നാല് ദിവസത്തെ സൗജന്യ ഭഗവത് ഗീത ക്ലാസ് ചെറായി ഗൗരീശ്വരം ഓഡിറ്റോറിയത്തിൽ വി.വി. സഭ പ്രസിഡന്റ് കെ.കെ. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി. യൂണിയൻ വൈപ്പിൻ ശാഖാ പ്രസിഡന്റ് ടി.ജി. വിജയൻ, കെ.യു. നളിനകുമാർ എന്നിവർ സംസാരിച്ചു. ആർട്ട് ഓഫ് ലിവിംഗ് ആചാര്യൻ ശ്രീശ്രീ രവിശങ്കറിന്റെ ശിഷ്യനും ഇന്റർനാഷണൽ ട്രെയിനറുമായ സജി നിസാൻ ക്ലാസ് നയിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 8 വരെ ക്ലാസ് തുടരും.