ആലങ്ങാട്: പൊതു ഇടങ്ങളിലേക്കും ജലസ്രോതസ്സുകളിലേക്കും ശുചിമുറി മാലിന്യവും മലിനജലവും ഒഴുക്കുന്ന കോട്ടപ്പുറത്തെ പാർപ്പിട
സമുച്ചയത്തിനെതിരെ ആർ.ഡി.ഒ നൽകിയ ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുമാല്ലൂർ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. പഞ്ചായത്ത് അംഗം എ.എം.അലി, യൂത്ത് കോൺഗ്രസ് കരുമാലൂർ മണ്ഡലം പ്രസിഡന്റ് റിതിൻ ഗോപി, എ.എസ്.അൽത്വാഫ്, സുജിത്ത് തുടുപ്പിള്ളി, കെ.എച്ച്.നിസാർ, പഞ്ചായത്ത് മുൻ അംഗം എ.എം.അബു എന്നിവർ സംസാരിച്ചു.