അങ്കമാലി: കുണ്ടന്നൂർ ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലവും വീടും ഏറ്റെടുക്കുന്നതിതോടനുബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി അങ്കമാലി നഗരസഭാ പരിധിയിൽ സ്ഥലവും വീടും നഷ്ടമാകുന്നവരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും സംയുക്ത യോഗം വെള്ളിയാഴ്ച്ച ഉച്ച കഴിഞ്ഞ് 3ന് നഗരസഭ കോൺഫറൻസ് ഹാളിൽ ചേരും. ബന്ധപ്പെട്ടവർ ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു.