
പിറവം: പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂൾ വർണ്ണിക 2024 സ്കൂൾ കലോത്സവം വാദ്യകലാപ്രതിഭ പാഴൂർ ഉണ്ണി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബിജു തങ്കപ്പൻ അദ്ധ്യക്ഷനായി. പ്രധാനാദ്ധ്യാപകൻ ദാനിയേൽ തോമസ്, കലോത്സവ കൺവീനർ പ്രിയാ പോൾ, സീനിയർ അദ്ധ്യാപകൻ ഏലിയാസ് പോൾ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മൂന്നു വേദികളിലായി ഇരുപതോളം ഇനങ്ങളിൽ കലാപ്രതിഭകൾ മാറ്റുരച്ചു. 27ന് നടക്കുന്ന സമാപന സമ്മേളനം സെന്റ് ജോസഫ്സ് ഹൈസ്കൂൾ പൂർവവിദ്യാർത്ഥി പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദൻ ഉദ്ഘാടനം ചെയ്യും.