1

പള്ളുരുത്തി: 32 വർഷങ്ങൾക്ക് മുമ്പ് നേപ്പാളിലെ കാണ്ഠമണ്ടുവിൽ ചിത്രീകരിച്ച യോദ്ധാ സിനിമയിലെ രംഗങ്ങൾ പുന:സൃഷ്ഠിച്ച് കുമ്പളങ്ങി സ്വദേശികളായ ദമ്പതികൾ. അഡ്വ. എയ്നോഷ് മൈക്കിളും ഭാര്യ ഗവേഷക നിയാ എയ്നോഷും ചേർന്നാണ് വീഡിയോ നിർമ്മിച്ചത്. ഒപ്പം സുഹൃത്തായ അരുണുമെത്തിയതോടെ മൂവർ സംഘം കൈയടി നേടിയ കോമഡി രംഗങ്ങൾ തകർത്തഭിനയിച്ചിരിക്കുകയാണ്.

സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധാ സിനിമയിൽ തൈപ്പറമ്പിൽ അശോകനെയും അരാശുംമൂട്ടിൽ അപ്പുകുട്ടേനെയും അശ്വതിയെയും അനുകരിച്ചാണ് ഇവർ വീഡിയോ പുന:സൃഷ്ടിച്ചിരിക്കുന്നത്.

 ചെെത്യ ക്ഷേത്ര സമീപത്ത് ചിത്രീകരണം

നേപ്പാളിലെ കാണ്ഠമണ്ടുവിലെ പ്രസിദ്ധ സ്വായാമ്പു ചെെത്യ ക്ഷേത്ര സമീപത്താണ് യോദ്ധാ സിനിമയിലെ മോഹൻലാലും ജഗതിയും മധു ബാലയും ചേർന്ന് അഭിനയിച്ച രംഗങ്ങളാണ് വീഡിയോ ആക്കി പുനർ സൃഷ്ടിച്ചത്. നേപ്പാൾ സന്ദർശനത്തിലാണ് മൂവർ സംഘം വീഡിയോ എടുത്തിരിക്കുന്നത്.

 യാത്രയോടുള്ള ഇഷ്ടം

യാത്രയെ എന്നും ഇഷ്ടപ്പെടുന്ന ദമ്പതിയും സുഹൃത്തും ഇപ്രാവശ്യം നേപ്പാൾ തിരഞ്ഞെടുത്തപ്പോൾ തന്നെ ഇതിനു വേണ്ടിയുള്ള പരിശീലനവും നടത്തിയിരുന്നു. കുമ്പളങ്ങി പുളിക്കൽ സ്റ്റാൻലിയുടെ മകനാണ് യുവ അഭിഭാഷകനായ എയ്നോഷ് മൈക്കിൾ .സി.എം.എഫ്.ആർ.ഐയിലെ കാലാവസ്ഥാ വ്യതിയാന പഠന ഗവേഷകയാണ് ഭാര്യ നിയ.