kalari

പറവൂർ: ജില്ലാ സ്പോർട്സ് ആൻഡ് കളരിപ്പയറ്റ് അസോസിയേഷന്റെയും അർജ്ജുന പയറ്റ് കളരിയുടെയും സംയുക്താഭിമുഖ്യത്തിൽ 29ന് പറവൂർ പി.ഡബ്ലിയു.ഡി റെസ്റ്റ് ഹൗസ് ഹാളിൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് നടക്കും. ആറ് വിഭാഗങ്ങളിലായി 17കളരി ടീമുകൾ പങ്കെടുക്കും. രാവിലെ എട്ടിന് മത്സരങ്ങൾ തുടങ്ങും. പത്തിന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.ജെ. മാക്സി അദ്ധ്യക്ഷനാകും. സംസ്ഥാന ട്രഷറർ ജയകുമാർ, മുനമ്പം ഡി.വൈ.എസ്.പി എസ്. ജയകൃഷ്‌ണൻ, ജില്ലാ സെക്രട്ടറി ശിവൻ ഗുരുക്കൾ, കെ.ബി. നിമ്മി, കെ.ടി. ജോണി എന്നിവർ സംസാരിക്കും. വൈകിട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.