ph

കാലടി: ശ്രീമൂലനഗരം ഗ്രന്ഥശാലാ മേഖലാ സമിതി സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി അനുസ്മരണ യോഗം സംഘടിപ്പിച്ചു. യുക്തിചിന്തയും സാമൂഹ്യബോധവും എതിർക്കുന്നവരെ ചേർത്തു നിർത്തുവാൻ ശ്രമിക്കുകയും പല മതസാരവും ഏകമെന്ന് ലോകത്തെ പഠിപ്പിച്ച മഹത് വ്യക്തിയാണ് ഗുരുദേവനെന്ന് സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തി സംസാരിച്ചു. ഗ്രന്ഥശാല മേഖലാ സമിതി കൺവീനർ കബീർ മേത്തർ ആമുഖ പ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാനും എസ്.എൻ.ഡി.പി യോഗം ശ്രീമൂലനഗരം ശാഖാ സെക്രട്ടറിയുമായ വി.എൻ.ബാബുരാജ് അദ്ധ്യക്ഷനായി. ചേർത്തല വിശ്വഗാജി മഠം സെക്രട്ടറി സ്വാമി പ്രബോധതീർത്ഥ ഉദ്ഘാടനം ചെയ്തു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.വി.കെ ഷാജി, പി. തമ്പാൻ, കെ. വി. ദേവസിക്കുട്ടി, മീനാ വേലായുധൻ, വിനോദ് കൈരളി എന്നിവർ സംസാരിച്ചു. അനുസ്മരണത്തിന് മുന്നോടിയായി എടനാട് ജവഹർലാൽ വായനശാല പാട്ടുകൂട്ടം നടത്തിയ സംഗീത സദസ്സും ഉണ്ടായി.