കൊച്ചി: കേരള ഫൈൻ ആർട്‌സ് സൊസൈറ്റി മാതംഗി സ്‌കൂൾ ഒഫ് ഡാൻസുമായി ചേർന്ന് ഒക്ടോബർ രണ്ടുമുതൽ ആറുവരെ മാതംഗി നൃത്തോത്സവം നടത്തും. ഒക്ടോബർ രണ്ടിന് നവ്യാനായരുടെ ഭരതനാട്യം, മൂന്നിന് മേതിൽ ദേവികയുടെ മോഹിനിയാട്ടം. നാലിന് പാർശ്വനാഥ് ഉപാദ്ധ്യായുടെ ഭരതനാട്യം, അഞ്ചിന് സുജാത മൊബപാത്രയുടെ ഒഡീസി, പ്രിയദ‌ർശിനി ഗോവിന്ദിന്റെ ഭരതനാട്യം. എന്നിവ നടക്കും. കേരള ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ വൈകിട്ട് ആറിനാണ് പരിപാടി.