kothamangalam

കോതമംഗലം: വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശമായ നീണ്ടപാറ- ചെമ്പൻ കുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച ഹാഗിംഗ് ഫെൻസിംഗ് സ്ഥാപിക്കുന്ന പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം.എൽ.എ അറിയിച്ചു. 3.5 മീറ്റർ ഉയരത്തിലും 3 മീറ്റർ വീതിയിലും ഇരുവശത്തേക്കും 1.5 മീറ്റർ അകലത്തിലുമാണ് ഹാഗിംഗ് ഫെൻസിംഗ് ഇടുന്നത്. ഏറ്റവും ആധുനിക രീതിയിലുള്ള ഫെൻസിംഗാണ് സ്ഥാപിക്കുവാൻ തീരുമാനിച്ചിട്ടുള്ളത്. ഹാഗിംഗ് ഫെൻസിംഗ് സ്ഥാപിക്കുന്നതിന് മുന്നോടിയായി ചെമ്പൻ കുഴിയിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു. ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം പി. എം കണ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹരീഷ് രാജൻ, സൈജന്റ് ചാക്കോ, നേര്യമംഗലം റെയിഞ്ച് ഓഫീസർ ഷഹനാസ് കെ.എഫ് എന്നിവർ സംസാരിച്ചു.