അങ്കമാലി: ലോക ഹൃദയദിനത്തോടനുബന്ധിച്ച് സൗജന്യ ഹൃദയാരോഗ്യ പരിശോധനയുമായി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 വയസിന് മുകളിൽ പ്രായമുള്ള 50 പേർക്കാണ് സൗജന്യ പരിശോധന നൽകുക. ഈ മാസം 30 വരെയാണ് സൗജന്യ പരിശോധന. ഹൃദയ ദിനത്തോടനുബന്ധിച്ച് സെപ്തംബർ 28ന് രാവിലെ ആറിന് അങ്കമാലി മുൻസിപ്പാലിറ്റി ഓപ്പൺ ജിം മുതൽ അഡ്‌ലക്‌സ് കൺവെൻഷൻ സെന്റർ വരെ സൈക്ലത്തോണുണ്ടാകും. പങ്കെടുക്കുന്നവർക്ക് പ്രഭാത ഭക്ഷണവും മെഡലും സർട്ടിഫിക്കറ്റും ടീഷർട്ടും നൽകും. കൂടാതെ അന്നേ ദിവസം ലൈവ് സൂംബ സെഷൻ, ഫിറ്റ്‌നസ് ചലഞ്ച് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. കാർഡിയോളജി വിഭാഗം ഡോക്ടർമാർ നേതൃത്വം നൽകുന്ന ഫിറ്റ്‌നസ് ചലഞ്ചിനു മെയിൽ, ഫീമെയിൽ വിഭാഗങ്ങളിൽ വിജയികൾക്ക് സമ്മാനം നൽകും. രജിസ്‌ട്രേഷന്: 8137974649.