കാലടി: സംസ്ഥാനത്തെ തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മീഷൻ റിപ്പോർട്ടിലെ സർക്കാർ അംഗീകരിച്ച തൊഴിലാളി അനുകൂല ശുപാർശകൾ നടപ്പിലാക്കുക, വന്യമൃഗ ശല്യം പ്രതിരോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.ടി.യു.സി ജില്ല ഫെഡറേഷന്റെ നേതൃത്വത്തിൽ അയ്യമ്പുഴ വില്ലേജ് ഓഫീസിന് മുമ്പിൽ കൂട്ടധർണ നടത്തി. പ്രസിഡന്റ് പി.ജെ. ജോയി ഉദ്ഘാടനം ചെയ്തു. തോട്ടംതൊഴിലാളി ഫെഡറേഷൻ ജില്ല പ്രസിഡന്റ് ലൈജു ഈരാളി അദ്ധ്യഷത വഹിച്ചു.