
കൊച്ചി: കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ സഹമന്ത്രി ജോർജ് കുര്യൻ കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനം (സിഫ്റ്റ്) സന്ദർശിച്ചു. ലാബുകൾ സന്ദർശിച്ച അദ്ദേഹം ഗവേഷണങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും വീക്ഷിച്ചു. ഉപേക്ഷിക്കപ്പെട്ട ബോട്ടുകളിൽ തയ്യാറാക്കിയ ഫൈബർ റീഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ മന്ത്രി പ്രകാശനം ചെയ്തു. ബയോബൂസ്റ്റ്, മൈക്രോബൂസ്റ്റ് എന്നിവയും പുറത്തിറക്കി.
മത്സ്യമാലിന്യം മത്സ്യത്തീറ്റയും വളവുമാക്കി മാറ്റുന്ന യന്ത്രങ്ങൾ ഉപയോഗിക്കാനുള്ള കരാറിന്റെ ധാരണപത്രവും മന്ത്രി കൈമാറി. സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ, സ്വച്ഛതാ ആക്ഷൻ പ്ലാൻ നോഡൽ ഓഫീസർ ഡോ. വി. ഗീതാലക്ഷ്മി എന്നിവർ സംസാരിച്ചു.