kvmeet

കൊച്ചി: കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കേന്ദ്രീയ വിദ്യാലയ ദേശീയ ബാഡ്മിന്റൺ കായികമേള സമാപിച്ചു. കേന്ദ്രീയ വിദ്യാലയ സംഘതൻ ചെന്നൈ റീജിയൻ ഓവറോൾ ചാമ്പ്യന്മാരായി. കേന്ദ്രീയ വിദ്യാലയ സംഘതൻ ഡെപ്യൂട്ടി കമ്മിഷണർ എൻ. സന്തോഷ്‌കുമാർ സമ്മാനദാനം നിർവഹിച്ചു.
ടീം വിഭാഗത്തിൽ അണ്ടർ 14ൽ ചെന്നൈ റീജിയൻ ഒന്നും ഗുവഹത്തി രണ്ടും ബംഗളൂരു മൂന്നും സ്ഥാനങ്ങൾ നേടി. അണ്ടർ 17ൽ ബംഗളൂരു ഒന്നും എറണാകുളം രണ്ടും കൊൽക്കത്ത മൂന്നും സ്ഥാനങ്ങൾ നേടി. അണ്ടർ 19ൽ എറണാകുളം ഒന്നും ചെന്നൈ രണ്ടും കൊൽക്കത്ത മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.