
സെറ്റ് 2025: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ( നോൺ വൊക്കേഷണൽ ) അദ്ധ്യാപകരാകാനുള്ള യോഗ്യത പരീക്ഷയായ സെറ്റ്- 2025 (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്) ബിരുദാനന്തര ബിരുദം, ബി.എഡ് എന്നിവ 50 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ജനുവരിയിൽ നടക്കുന്ന പരീക്ഷയ്ക്ക് ഒക്ടോബർ 20 വരെ അപേക്ഷിക്കാം. അപേക്ഷയോടൊപ്പമുള്ള സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിന്റെ കോപ്പി ഒക്ടോബർ 30-നകം എൽ.ബി.എസ് സെന്ററിലേക്ക് അയയ്ക്കണം. www.lbscentre.kerala.gov.in.
2. ബിരുദാനന്തര ഡിപ്ലോമ ഇൻ മാനേജ്മെന്റ്
ഭാരതീയ വിദ്യാഭവന്റെ എസ്.പി ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മന്റ് & റിസർച്ച് ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാം ഇൻ മാനേജ്മന്റ്, ബിസിനസ് മാനേജ്മന്റ് പ്രോഗ്രാമുകൾക്ക് നവംബർ 22 വരെ അപേക്ഷിക്കാം. www.pgdmadmissions.spjimr.org.
സ്പോട്ട് അഡ്മിഷൻ ഇന്ന്
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെയും ഐ.ഐ.ടികളുടെയും സഹകരണത്തോടെ ബാർട്ടൺഹിൽ ഗവ.എൻജിനിയറിംഗ് കോളേജിൽ നടക്കുന്ന എം.ടെക് ട്രാൻസ്ലേഷണൽ എൻജിനിയറിംഗ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് രാവിലെ 9ന് സ്പോട്ട് അഡ്മിഷൻ നടത്തും. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്കായി സംവരണം ചെയ്ത സീറ്രുകളിലും ഒഴിവുണ്ട്.
ഏത് ബ്രാഞ്ചിലും ബി.ഇ/ ബി.ടെക് ഡിഗ്രിയുള്ളവർക്കും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ എം.സി.എ.പി പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തവർക്കും പങ്കെടുക്കാം. ഒന്നാം വർഷ കോഴ്സ് ഗവ.എൻജിനിയറിംഗ് കോളേജ് ബാർട്ടൺഹില്ലിലും രണ്ടാം വർഷം ക്രെഡിറ്റ് ട്രാൻസ്ഫർ സംവിധാനത്തിലൂടെ ഐ.ഐ.ടികളിൽ പ്രോജക്ട് വർക്കും ഇന്റേൺഷിപ്പും ചെയ്യാൻ അവസരം ലഭിക്കും. ഗേറ്റ് യോഗ്യതയുള്ളവർക്ക് എ.ഐ.സി.ടി.ഇ സ്കോളർഷിപ്പ് ലഭിക്കും. എസ്.സി/ എസ്.ടി/ ഒ.ഇ.സി സംവരണ വിഭാഗക്കാർക്ക് സൗജന്യമായി പഠിക്കുന്നതിനും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.gecbh.ac.in, www.tplc.gecbh.ac.in, ഫോൺ: 7736136161, 9995527866, 9995527865.
എൽ എൽ.ബി ഓപ്ഷൻ 28വരെ നൽകാം
തിരുവനന്തപുരം: നാല് ഗവ. ലാ കോളേജുകളിലും 24 സ്വാശ്രയ ലാ കോളേജുകളിലെ 50% സീറ്റുകളിലും പഞ്ചവത്സര എൽ എൽ.ബി പ്രവേശനത്തിന് 28ന് ഉച്ചയ്ക്ക് 12വരെ ഓപ്ഷൻ നൽകാം. വെബ്സൈറ്റ്- www.cee.kerala.gov.in. അപേക്ഷയിലെ നാഷണാലിറ്റി, നേറ്റിവിറ്റി സംബന്ധിച്ച ന്യൂനതകൾ പരിഹരിക്കാനും രേഖകൾ അപ്ലോഡ് ചെയ്യാനും 27ന് ഉച്ചയ്ക്ക് 12വരെ വെബ്സൈറ്റിൽ സൗകര്യമുണ്ട്. ഹെൽപ്പ് ലൈൻ- 0471-2525300
പി.ജി ആയുർവേദം: മെരിറ്റ്, കാറ്റഗറി ലിസ്റ്റായി
തിരുവനന്തപുരം: ആയുർവേദ പി.ജി പ്രവേശനത്തിനുള്ള അന്തിമ മെരിറ്റ്, കാറ്റഗറി ലിസ്റ്റുകൾ www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ഹെൽപ്പ് ലൈൻ- 04712525300
പാർട്ട്ടൈം ഡിപ്ലോമ പ്രവേശനം
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/എയ്ഡഡ്/ ഗവൺമെന്റ് കോസ്റ്റ് ഷെയറിംഗ്/ സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ റഗുലർ, ലാറ്ററൽ എൻട്രി, വർക്കിംഗ് പ്രൊഫഷണൽ, പാർട്ട്ടൈം ഡിപ്ലോമ പ്രവേശനത്തിന്റെ സ്ഥാപനാടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 23 വരെ നടത്തും. www.polyadmission.orgൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിലെ സമയക്രമമനുസരിച്ച് അതത് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. സ്പോട്ട് അഡ്മിഷനിൽ അപേക്ഷകന് ഏത് സ്ഥാപനത്തിലെയും ഏത് ബ്രാഞ്ചിലെയും ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാം. അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാം. ലഭ്യമായ ഒഴിവുകൾ www.polyadmission.orgലെ Vacancy Position ലിങ്ക് വഴി മനസ്സിലാക്കാം.
പി.എസ്.സി അഭിമുഖം
കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ ജൂനിയർ ടൈംകീപ്പർ (കാറ്റഗറി നമ്പർ 52/2022) തസ്തികയിലേക്ക് ഒക്ടോബർ 3 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.ഫോൺ: 0471 2546433.
ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ (വിഷ) (കാറ്റഗറി നമ്പർ 30/2023) തസ്തികയിലേക്ക് ഒക്ടോബർ 3 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546325.
തിരുവനന്തപുരം ജില്ലയിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 714/2022) തസ്തികയിലേക്ക് ഒക്ടോബർ 3, 4, 9, 10, 11, 16, 17, 18 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.