
തിരുവാങ്കുളം: പബ്ളിക് ലൈബ്രറിയുടെയും ഉപസംഘടനകളുടേയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബസംഗമവും സീനിയർ സിറ്റിസൺഫോറം സംഗമവും സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി.കെ. വേണുഗോപാലൻ അദ്ധ്യക്ഷനായി. സെക്രട്ടറി ടി.പി. കൊച്ചുമോൻ, ഡോ. പി.ഐ. കുര്യാക്കോസ്, അഡ്വ.കെ. രാജൻ, ശശിധരപ്പണിക്കർ, പി.ജി. ഉഷാകുമാരി, വഴിത്തല രവി, രമേശൻ എന്നിവർ സംസാരിച്ചു.