ksfe

കൊച്ചി: കേരള സ്‌റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസ്(കെ.എസ്.എഫ്.ഇ) 340 പുതിയ ബിസിനസ് പ്രൊമോട്ടർമാർക്ക് നിയമനം നൽകി. സംസ്ഥാനമൊട്ടാകെ രണ്ടായിരം ബിസിനസ് പ്രൊമോട്ടർമാരെ നിയമിക്കാനാണ് ലക്ഷ്യമിടുന്നത്. ബിസിനസ് പ്രൊമോട്ടർമാർക്കായുള്ള മൊബൈൽ ആപ്പിന്റെ ഉദ്‌ഘാടനം ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്നലെ കൊച്ചിയിൽ നിർവഹിച്ചു. കെ.എസ്.എഫ്.ഇ. ചെയർമാൻ കെ.വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ.സനിൽ.എസ്.കെ, റൂറൽ മേധാവി റീന ജോസഫ്, അർബൻ (എറണാകുളം) മേഖല മേധാവി ഭദ്രകുമാരി എന്നിവർ പങ്കെടുത്തു.

അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകുന്നതിനൊപ്പം വിപണനവും പ്രൊഫഷണലിസവും ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് ബിസിനസ് പ്രൊമോട്ടർമാരെ കമ്മീഷൻ വ്യവസ്ഥയിൽ നിയോഗിക്കുന്നത്.