
കൊച്ചി: ട്രെയിൻ യാത്രക്കാരോടുള്ള റെയിൽവേയുടെ അവഗണനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി. കേരളത്തിലൂടെയുള്ള ട്രെയിൻ യാത്ര വാഗൺ ട്രാജഡിക്ക് സമാനമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഭാരവാഹികൾ ആരോപിച്ചു. എറണാകുളം ജില്ലാ സെക്രട്ടറി എ.ആ.ർ രഞ്ജിത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനീഷ് മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മീനു സുകുമാരൻ, ജില്ലാ ജോയിന്റ് സെക്രട്ടറി അമൽ സോഹൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ മനീഷ രാധാകൃഷ്ണൻ, കെ.ടി. അഖിൽ ദാസ്, കെ.സി. അരുൺകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ മനുശങ്കർ, പി.ബി. ദീപക്ക് കുമാർ എന്നിവർ സംസാരിച്ചു.