കൊച്ചി: കുട്ടികളെയും അവരെ പരിചരിക്കുന്നവർക്കും അനുയോജ്യമായ പൊതുഇടങ്ങൾ ഒരുക്കുന്നതിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിന് കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡിന് സർട്ടിഫിക്കറ്റ് ഒഫ് എക്സലൻസ് അവാർഡ്. കേന്ദ്ര നഗരവികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറി രാഹുൽ കപൂർ സർട്ടിഫിക്കറ്റ് കൈമാറി.
29 അങ്കണവാടികളിൽ പുറത്ത് കളിസ്ഥലങ്ങൾ നിർമ്മിക്കുകയും നഗരത്തിലെ ചെറുതും വലുതുമായ സ്ഥലങ്ങളിൽ പൊതുഇടങ്ങൾ സൗന്ദര്യവത്കരിക്കുകയും ചെയ്തതടക്കമുള്ള പ്രവർത്തനങ്ങൾക്കാണ് അവാർഡ്. നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നും കൊച്ചിയിൽ കൂടുതൽ തുറന്ന പൊതുസ്ഥലങ്ങൾ ഒരുക്കുമെന്നും സി.എസ്.എം.എൽ സി.ഇ.ഒ ഷാജി വി. നായർ പറഞ്ഞു.