y

തൃപ്പൂണിത്തുറ: പൂണിത്തുറ ഗാന്ധി സ്ക്വയർ 79-ാം നമ്പർ അങ്കണവാടിയുടെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പൂണിത്തുറയിൽ 6 വയസിന് താഴെയുള്ള കുട്ടികളുടെ ആരോഗ്യ സർവ്വെ ആരംഭിച്ചു. വളപ്പിക്കടവിൽ വാസുദേവൻ ഉണ്ണിയുടെ വസതിയിൽ നിന്നാരംഭിച്ച സർവ്വെ ഡോ. ആർ. മഞ്ജു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ വി.പി. ചന്ദ്രൻ അദ്ധ്യക്ഷനായി. ജി.സി.ഡി.എ എക്സി. അംഗം എ.ബി സാബു, കെ.ജി.പ്രദീപ്, കെ.എ. സുരേഷ് ബാബു, ടി.ആർ. തിലകൻ തുടങ്ങിയവർ സംസാരിച്ചു. ആഘോഷ പരിപാടിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ്, മാതൃസംഗമം, ചിത്രരചനാ മത്സരം, പൂർവ്വ വിദ്യാർത്ഥി സംഗമം, വയോജന സംഗമം, കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കും.