
കൊച്ചി: പ്രവേശന പരീക്ഷകളുടെ കോച്ചിംഗ് രംഗത്ത് ദേശീയ തലത്തിൽ മുൻനിരയിലുള്ള ആകാശ് എഡ്യൂക്കേഷണൽ സർവീസസ് കേരളത്തിൽ പ്രവർത്തനം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി എട്ടു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി പുതിയ മലയാളം യുട്യൂബ് ചാനൽ അവതരിപ്പിച്ചു. മെഡിക്കൽ, എൻജിനീയറിംഗ് പ്രവേശന പരീക്ഷകളായ നീറ്റ്, ജെ.ഇ.ഇ ലക്ഷ്യമിടുന്നവർക്ക് മൂല്യവർദ്ധിത പഠനാനുഭവം ഇതിലൂടെ ലഭ്യമാകും.
സങ്കീർണമായ പാഠഭാഗങ്ങൾ മാതൃഭാഷയിൽ ഗ്രഹിക്കാനും പഠിക്കാനും ഉതകുന്ന രീതിയിലാണ് ക്ലാസുകൾ. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സുവോളജി, ബോട്ടണി തുടങ്ങിയ വിഷയങ്ങൾ മലയാളം വിഡിയോ പാഠങ്ങളായി ഈ ചാനലിലൂടെ ലഭിക്കും.
ദേശീയ തലത്തിൽ കടുപ്പമേറിയ മത്സര പരീക്ഷകൾക്കൊരുങ്ങുന്നവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനാണ് മലയാളം യുട്യൂബ് ചാനൽ ഒരുക്കിയതെന്ന് ആകാശ് എജുക്കേഷണൽ സർവീസസ് എം.ഡിയും സി.ഇ.ഒയുമായ ദീപക് മെഹ്റോത്ര പറഞ്ഞു.