1
ഫോർട്ട് കൊച്ചിയിൽ കണ്ടെത്തിയ കഞ്ചാവ്

ഫോർട്ടുകൊച്ചി: സൗത്ത് കടപ്പുറത്ത് പഴയ ടോയ്‌ലെറ്റിന്റെ സമീപത്തെ കരിങ്കൽ കൂട്ടത്തിനിടയിൽ നിന്ന് പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കഞ്ചാവ് കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് കഞ്ചാവ് പാക്കറ്റ് കണ്ടത്. ഇവർ കൗൺസിലർ ആന്റണി കുരീത്തറയേയും പൊലീസിനെയും അറിയിച്ചു. പൊലീസ് കഞ്ചാവ് പാക്കറ്റ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് നനഞ്ഞിരുന്നു. ഒരു കിലോയിലേറെ വരുമെന്നാണ് നിഗമനം.