കൊച്ചി: പട്ടികജാതി യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഏറ്റെടുക്കുന്ന എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പട്ടികജാതി- പട്ടിക വർഗ പിന്നാക്ക വിഭാഗ വികസനവകുപ്പ് മന്ത്രി ഒ.ആർ. കേളു പറഞ്ഞു. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി 1.45 കോടിരൂപ ചെലവഴിച്ച് പട്ടികജാതി യുവതി- യുവാക്കൾക്കായി നടപ്പിലാക്കുന്ന തൊഴിൽ നൈപുണ്യ പരിശീലന കോഴ്‌സുകളുടെ (മികവ് ) ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ ഉമ തോമസ് എം.എൽ.എ അദ്ധ്യക്ഷയായി. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായി.
പി.വി. ശ്രീനിജിൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കളക്ടർ എൻ.എസ്.കെ ഉമേഷ്, വൈസ് പ്രസിഡന്റ് എൽസി ജോർജ്, കെ.ജി. ഡോണോ, ആശ സനിൽ, സനിത റഹീം, എം.ജെ . ജോമി തുടങ്ങിയവർ പങ്കെടുത്തു.