
കൊച്ചി: കച്ചേരിപ്പടി സെന്റ് ആന്റണീസ് എച്ച്. എസ്. എസ്. രജത ജൂബിലിയാഘോഷം വരാപ്പുഴ അതിരൂപത സഹായമെത്രാൻ ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള ധനസഹായ വിതരണം സി. എസ്. എസ്. ടി. കേരള പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ. സിസ്റ്റർ വിനീത നിർവഹിച്ചു. ജൂബിലി ഗാനത്തിന്റെ പ്രകാശനനും സഹായമെത്രാൻ നിർവഹിച്ചു. കോർപ്പറേറ്റ് മാനേജർ സിസ്റ്റർ റോസ് മാർഗ്രറ്റ്, ലോക്കൽ മാനേജർ സിസ്റ്റർ ലൂസറ്റ്, പ്രിൻസിപ്പൽ സിസ്റ്റർ മാജി, സിസ്റ്റർ അരുൾ ജ്യോതി തുടങ്ങിയവർ പങ്കെടുത്തു.