y

തൃപ്പൂണിത്തുറ: തീരദേശ പരിപാലന നിയമത്തിലെ കാറ്റഗറി രണ്ടു പ്രകാരം ദൂര പരിധി 50 മീറ്ററാക്കുമ്പോൾ ലിസ്റ്റിൽ നിന്ന് ഉദയംപേരൂർ പഞ്ചായത്ത് പുറത്തായത് ഇടതുപക്ഷ ഭരണസമിതിയുടെ നിഷ്ക്രിയത്വമാണെന്ന് ആരോപിച്ച് അഖിലേന്ത്യ മത്സ്യതൊഴിലാളി കോൺഗ്രസ്‌ ഉദയംപേരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ കെ.പി. രംഗനാഥൻ അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി രാജു പി. നായർ, മത്സ്യത്തൊഴിലാളി കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ പി.സി. ടോമി, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാരായ ടി.വി. ഗോപിദാസ്, കമൽ ഗിപ്ര, ജൂബൻ ജോൺ, ജയൻ കുന്നേൽ, ഇ.എസ്. ജയകുമാർ, കെ.വി. രത്നാകരൻ, റീന ജോർജ്, ശാലിനി ജയകുമാർ, ആനി അഗസ്റ്റിൻ, സ്മിത രാജേഷ്, ബിനു ജോഷി, നിഷ ബാബു എന്നിവർ സംസാരിച്ചു.