pres

കോലഞ്ചേരി: ജില്ലാ റെസിഡന്റ്സ് അസോസിയേഷൻ അപെക്സ് കൗൺസിൽ കുന്നത്തുനാട് മേഖല കമ്മിറ്റി രൂപീകരണ യോഗം ജില്ലാ വൈസ് പ്രസിഡന്റ് ആർ. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. എം.ജി. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. ഭാരവാഹികളായി പി.പി. മൈതീൻ (പ്രസിഡന്റ്), സാബു വർഗീസ് (ജനറൽ സെക്രട്ടറി), പി.എ. നൗഷാദ് (ട്രഷറർ), ടി.വി. യോഹന്നാൻ, എം.ജി. ചന്ദ്രകാന്തൻ (വൈസ് പ്രസിഡന്റാമാർ), കെ എ. വീരാകുട്ടി, അബു എബ്രാഹാം ജോയി (ജോയിൻറ് സെക്രട്ടറിമാർ) എന്നിവരെയും എക്‌സിക്യൂട്ടീവ് കമ്മി​റ്റി അംഗങ്ങളായി പി.എൻ. സിജു, ഇ.എം. അഷറഫ്, ബാബു ചൊള്ളാപ്പിള്ളി, എൽദോ പി. കുര്യാക്കോസ്, കെ.വി. ജമാൽ, ലീല പത്രോസ് എന്നിവരെയും തിരഞ്ഞെടുത്തു.