കൊച്ചി: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയും, ആസ്റ്റർ മെഡിസിറ്റി ആശുപത്രിയുമായി സഹകരിച്ച് ലോക ഹൃദയ ദിനത്തോട് അനുബന്ധിച്ച് നാളെ രാവിലെ 7.30ന് എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്ന് വാക്കത്തൺ, സൈക്ലോത്തൺ എന്നിവ നടത്തും. തുടർന്ന് എറണാകുളം ടൗൺഹാളിൽ ഹാർട്ട് അറ്റാക്കിനെ കുറിച്ച് ബോധവത്കരണ ക്ലാസ്, മെഡിക്കൽ ചെക്കപ്പ് എന്നിവ നടത്തും. എറണാകുളം സെൻട്രൽ എ.സി.പി സി. ജയകുമാർ വാക്കത്തൺ ഫ്ലാഗ് ഓഫ് ചെയ്യും. ആസ്റ്റർ മെഡിസിറ്റി സീനിയർ കൺസൾട്ടന്റ്സ് ഡോ. രാജശേഖര വർമ്മ ബോധവത്കരണ ക്ലാസെടുക്കും.