മൂവാറ്റുപുഴ: ഡിസംബർ 17, 18 തിയതികളിൽ മൂവാറ്റുപുഴയിൽ നടക്കുന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷന്റെ എറണാകുളം ജില്ലാ സമ്മേളന നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണ സമ്മേളനം ഡോ. മാത്യു കുഴൽ നാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഡി. റാഫേൽ അദ്ധ്യക്ഷനായി. സി.എ. അലിക്കുഞ്ഞ്, അഡ്വ. വർഗീസ് മാത്യു, സാബു ജോൺ, കെ.എസ്. എസ്.പി.എ. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബാബുരാജേന്ദ്രൻ നായർ, കെ.വി. മുരളി, ജോർജ് പി. എബ്രാഹാം എം.പി ഗീവറുഗീസ് മാസ്റ്റർ, ഷബീബ് എവറസ്റ്റ് , പി.എം. മൈതീൻ, കെ.സി. ജോസ്, കെ.വി. അനന്ദൻ, ടി.എസ്. രാധാമണി, ഒ.എം. തങ്കച്ചൻ, മാത്യു ഫിലിപ്പ്, വി.ടി. പൈലി, ജീവൽശ്രീ പിള്ള, കെ. മാത്യ ഫിലിപ്പ്, ഡൊമിനിക് തോമസ് എന്നിവർ പ്രസംഗിച്ചു.