
തൃപ്പൂണിത്തുറ: ഗവ. ആയുർവേദ മെഡിക്കൽ കോളേജ് ബാലരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ നഗരസഭ 5-ാം വാർഡിലെ 83, 100 എന്നീ അങ്കണവാടികളുടെ സഹകരണത്തോടെ പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നടന്ന ബോധവത്കരണ ക്ലാസിന് ഡോ. എം. ആയിഷത്ത്, ഡോ. റിനു മാത്യു എന്നിവർ നേതൃത്വം നൽകി. വാർഡ് കൗൺസിലർ കെ.ടി. അഖിൽദാസ് ഉദ്ഘാടനം ചെയ്തു. ആയുർവേദ കോളേജ് ബാലരോഗ വിഭാഗം മേധാവി ഡോ. എം.കെ. ഷാജു അദ്ധ്യക്ഷനായി. ഐ.സി.ഡി.എസ് സൂപ്പർവൈസർ പി.എച്ച്. ഷീജ, സി.ഡി.എസ് ചെയർപേഴ്സൺ സുന്ദരിഷാജി, പബ്ലിക് ഹെൽത്ത് മീനു മോഹൻ, കെ.എൻ. ഷൈലജ, പി.പി. സ്വാതി, സി.സി. വനജ, എം.എ. സവീര, സന്ധ്യാ ഉദയൻ എന്നിവർ സംസാരിച്ചു.