മൂവാറ്റുപുഴ: ക്ഷേമനിധി ആനുകൂല്യ വിതരണത്തിന് 500 കോടി അനുവദിക്കുക, കർഷക തൊഴിലാളി ക്ഷേമനിധിയെ സംരക്ഷിക്കുക, ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, കർഷകത്തൊഴിലാളി പെൻഷൻ 3000 രൂപയാക്കി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു ) മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. മാർച്ചിന് ശേഷം നടന്ന ധർണ മുൻ എം.എൽ.എ എൽദോ എബ്രഹാം ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു സംസ്ഥാന കമ്മിറ്റി അംഗം പി.ജി. ശാന്ത അദ്ധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം എം.പി സന്തോഷ്, ജില്ലാ സെക്രട്ടറി കെ. രാജു കൂത്താട്ടുകുളം, എം.പി. ജോസ്, കെ.കെ. ശശി, പി.എം. ശിവൻ, പി.ഡി. വർഗീസ്, എം.സി. മാത്യു, കെ.കെ. രാഘവൻ, കെ.എം. മത്തായി, കെ.പി. രാജേന്ദ്രൻ, എ.പി. റഹീം തുടങ്ങിയവർ പ്രസംഗിച്ചു.