മൂവാറ്റുപുഴ: മൂവാറ്റുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്‌കൂൾ ഒഫ് ഖുർആന്റെ 22-ാമത് വാർഷികവും പഠിതാക്കളുടെ സംഗമവും ഖുർആൻ സെമിനാറും നാളെ രാവിലെ 9.30 മുതൽ 1.30 വരെ മൂവാറ്റുപുഴ ഇലാഹിയ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മൂവാറ്റുപുഴ സെൻട്രൽ ജുമാമസ്ജിദ് ഇമാം ശിഹാബുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്യും. സ്‌കൂൾ ഒഫ് ഖുർആൻ ഡയറക്ടർ ഖമറുദ്ദീൻ കാമിൽ സഖാഫി അദ്ധ്യക്ഷനാകും. പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ അബ്ദുൽ അസീസ് പാണ്ട്യാരപ്പിള്ളി, സയ്യിദ് സൈഫുദ്ദീൻ തങ്ങൾ അൽബുഖാരി തുടങ്ങിയവർ സംസാരിക്കും.