കൊച്ചി: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെ (കെ.എസ്.എസ്.ഐ.എ) 64-ാം വാർഷിക സമ്മേളനം 30ന് വൈകിട്ട് 3.30ന് കലൂർ ഗോകുലം പാർക്ക് ഹോട്ടലിൽ നടക്കും. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീൻ അദ്ധ്യക്ഷനാകും. പ്ലാനിംഗ് ബോർഡ് മെമ്പറും വേൾഡ് ട്രാവലർ മോട്ടിവേറ്ററുമായ സന്തോഷ് ജോർജ് കുളങ്ങര മുഖ്യാതിഥിയാകും.
വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തും. കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടർ എസ്. ഹരികിഷോർ, ജനറൽ മാനേജർ ആൻഡ് എസ്.എൽ.ബി.സി കൺവീനർ കെ.എസ്. പ്രദീപ് എന്നിവർ സംസാരിക്കും. വിവിധ ജില്ലകളിൽ നിന്നായി 500 ജനറൽ കൗൺസിൽ അംഗങ്ങളും കെ.എസ്.എസ്.ഐ.എ.യിലെ അഫിലിയേറ്റഡ് സംഘടനകളുടെ പ്രസിഡന്റുമാരും പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീൻ, ജനറൽ സെക്രട്ടറി പി.ജെ. ജോസ്, കെ.എസ്.എസ്.ഐ.എ ന്യൂസ് ചീഫ് എഡിറ്റർ എസ്. സലിം. സെൻട്രൽ സോൺ ജോയിന്റ് സെക്രട്ടറി ബി. ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.