കൊച്ചി: കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആയുർവേദ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ലേഖന മത്സരത്തിൽ ഒല്ലൂർ വൈദ്യരത്‌നം ആയുർവേദ കോളേജിലെ ഭഗീരഥ് ബി. പ്രസാദ് ഒന്നാംസമ്മാനം നേടി. രണ്ടാം സമ്മാനം ഇതേ കോളേജിലെ ദേവിക ഹരികുമാറിനാണ്.
വിജയികൾക്ക് ക്യാഷ് അവാർഡ് ഒക്ടോബർ 6ന് കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.