പെരുമ്പാവൂർ: പോങ്ങൻചുവട് ആദിവാസി കുടിയിൽ ടിപ്പ് രമണി എന്ന ജന്മനാ കാഴ്ചവൈകല്യമുള്ള എട്ടു വയസുകാരന്റെ വിദ്യാഭ്യാസ ചെലവുകൾ അടക്കം ഏറ്റെടുത്ത് എൽദോസ് കുന്നപ്പിള്ളി എം.എൽഎ. സ്കൂളിൽ പോകാത്ത ടിപ്പിന്റെ വിഷമാവസ്ഥ ഓണക്കിറ്റ് വിതരണവുമായി പോങ്ങൻചുവട് ആദിവാസി കുടിയിൽ എത്തിയപ്പോഴാണ് എം.എൽ.എയുടെ ശ്രദ്ധയിൽപ്പെട്ടത്. സ്കൂളിൽ പോകാൻ ഇഷ്ടമാണെന്നും തനിക്ക് അതിന് കഴിയില്ലെന്നും കുട്ടിയും മാതാവും പറഞ്ഞപ്പോൾ എം.എൽ.എ ഇടപെട്ട് കുട്ടിയെ കീഴ്മാട് അന്ധവിദ്യാലയത്തിൽ ചേർക്കുകയായിരുന്നു. ഊരുമൂപ്പൻ ശേഖരനും കുട്ടിയുടെ ബന്ധുമിത്രാദികളും എം.എൽ.എയോടൊപ്പം ആലുവ അന്ധവിദ്യാലയത്തിൽ എത്തി. കുട്ടിയുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള തുടർ ചെലവുകൾ താൻ വഹിക്കുമെന്നും എം.എൽ.എ വ്യക്തമാക്കി.