
കൊച്ചി: മെഡിക്കൽ സാങ്കേതികവിദ്യ, സംരംഭക പ്രദർശനമായ 'ഹോസ്പെക്സ് ഹെൽത്ത് കെയർ എക്സ്പോ 2024' കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ടെക്നോളജി, ഡയഗ്നോസ്റ്റിക്, സർജിക്കൽ ഉത്പന്നങ്ങൾ, നവീകരണങ്ങൾ എന്നിവ പ്രദർശനത്തിനുണ്ടെന്ന് ഹോസ്പെക്സിന്റെ സ്ഥാപകനും ഡയറക്ടറുമായ ഡോ. അരുൺ കൃഷ്ണ പറഞ്ഞു. ബംഗ്ലാദേശ്, ഒമാൻ, ടാൻസാനിയ, എത്യോപ്യ, ഉസ്ബെക്കിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ആരോഗ്യ രംഗത്തെ വ്യവസായ മികവിനുള്ള അവാർഡുകൾ ഇന്ന് (ശനി) വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. പ്രദർശനം നാളെ സമാപിക്കും.