
പെരുമ്പാവൂർ: പെരുമ്പാവൂർ ഗവ: ആശുപത്രിക്ക് സമീപം അവശനിലയിൽ കാണപ്പെടുകയും തുടർന്ന് വെങ്ങോല ഓൾഡ് ഏജ് ഹോമിൽ പ്രവേശിപ്പിച്ച് ചികിത്സകൾ നടത്തി തുടരുന്നതിനിടെ 21ന് മരിച്ച 60 വയസ് തോന്നിക്കുന്ന ബാബുവെന്ന് വിളിക്കുന്ന ആളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. മൃതദേഹം പെരുമ്പാവൂർ ഗവ. ആശുപത്രിയിലെ ഫ്രീസറിൽ. വിവരം ലഭിക്കുന്നവർ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനുമായി 0484 25 1411 എന്ന നമ്പറിൽ ബന്ധപ്പെടണം.