 
പറവൂർ: കേരള യൂണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സയൻസസ് എം.ബി.ബി.എസ് പരീക്ഷയിൽ റാങ്ക് ലഭിച്ച ചാലാക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ വിദ്യാർത്ഥികളെ പുരസ്കാരം നൽകി ആദരിച്ചു. ഈ വർഷത്തെ ഒന്നാംറാങ്ക് ലഭിച്ച ഡോ. ജെ. അമൃതകൃഷ്ണ, മുൻ വർഷങ്ങളിലെ റാങ്ക് ജേതാക്കളായ ഡോ. ശ്രീവിദ്യാ സുരേഷ്, ഡോ. അക്ഷിമ ആർ. ചന്ദ്രൻ, ഡോ. റെനി ബെന്നി എന്നിവരെയാണ് ആദരിച്ചത്. മന്ത്രി പി. പ്രസാദ്, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, മുൻ മന്ത്രി വി.എസ്. സുനിൽകുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു.
മെഡിക്കൽ സയൻസസ് എക്സിക്യുട്ടീവ് ഡയറക്ടർ ലഫ്റ്റനന്റ് ജനറൽ ഡോ. അജിത് നീലകണ്ഠൻ, ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ശ്രീധരൻ ജയകുമാർ, സെക്രട്ടറി സുധാകരൻ പോളശേരി, ട്രഷറർ സജീവ് ബാബു കൊമ്പാറ, ഇൻസ്റ്റിറ്റ്യൂഷൻ മാനേജർ പ്രദീപ്കുമാർ തങ്കപ്പൻ, വൈസ് പ്രസിൻസിപ്പൽ ഡോ. ജോസഫ് ഫ്രാൻസിസ്, കളമശേരി ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. പ്രതാപ് സോമനാഥ്, പറവൂർ ഗവ. താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. അക്ഷാ കെ. ജോൺ, ഐ.എം.എ സ്റ്റേറ്റ് എലക്റ്റ് ഡോ. കെ.എ. ശ്രീവത്സൻ, പറവൂർ നഗരസഭാ വൈസ് ചെയർമാൻ എം.ജെ. രാജു, കുന്നകുര പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു തുടങ്ങിയവർ പങ്കെടുത്തു.