mes-clge
മാറമ്പിള്ളി എ.ഇ.എസ് കോളേജ് എൻ.സി.സി. യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പയിൻ പ്രിൻസിപ്പൽ ഡോ. ജെ.പി. തവമണി ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: മാറമ്പിള്ളി എം.ഇ.എസ് കോളേജ് എൻ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു. ആലുവ ജില്ല ആശുപത്രിയുടെയും എച്ച്.ഡി.എഫ്.സി ബാങ്കിന്റെയും സഹകരണത്തോടെയാണ് ക്യാമ്പയിൻ നടത്തിയത്. പ്രിൻസിപ്പൽ ഡോ. ജെ.പി. തവമണി, എ.എൻ.ഒ ക്യാപ്റ്റൻ എം. ഇബ്രാഹിം സലിം എന്നിവർ ഉദ്ഘാടനം ചെയ്തു. 150 ഓളം വിദ്യാർഥികൾ രക്തം ദാനത്തിനായി മുന്നോട്ടുവരികയും 50 വിദ്യാർഥികൾ രക്തം ദാനം നടത്തുകയും ചെയ്തു.