മൂവാറ്റുപുഴ: പ്രകൃതി ജീവന സമാജത്തിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി ജീവനത്തിലൂടെ ആരോഗ്യകരമായ ഭക്ഷണക്രമവും യോഗാധിഷ്ഠിത വ്യായാമശീലവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. നാളെ ഉച്ചകഴിഞ്ഞ് 2ന് മൂവാറ്റുപുഴ നാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ നഗരസഭ ആരോഗ്യ ഉപസമിതി ചെയർമാൻ പി.എം. അബ്ദുൾ സലാം ഉദ്ഘാടനം ചെയ്യും. ഡോ. പി. നീലകണ്ഠൻനായർ, യോഗ മാസ്റ്റർ പോൾ വർഗീസ് എന്നിവർ പ്രഭാഷണം നടത്തുമെന്ന് പ്രസിഡന്റ് ജോസ് വടക്കേൽ അറിയിച്ചു.