പെരുമ്പാവൂർ: ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ബ്രൂസെല്ല പ്രതിരോധ കുത്തിവെപ്പ് പദ്ധതി മൂന്നാംഘട്ടം ആരംഭിച്ചു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ബ്രൂസല്ലോസിസ് രോഗപ്രതിരോധത്തിനായി ജില്ലയിൽ കുത്തിവെപ്പ് ക്യാമ്പുകൾ ആരംഭിച്ചു. നാലു മുതൽ എട്ടുമാസം വരെ പ്രായമുള്ള പശു, എരുമ കിടാക്കൾക്കാണ് പ്രധിരോധ മരുന്ന് നൽകുന്നത്. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പദ്ധതി മൂന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു. കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ കൃഷ്ണകുമാർ അദ്ധ്യക്ഷനായി. എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജി. സജികുമാർ മുഖ്യപ്രഭാഷണം നടത്തി.