kothamangalam
ഉമ്മൻ ചാണ്ടി സ്നേഹഭവനത്തിന് മുഹമ്മദ് ഷിയാസ് ശിലാസ്ഥാപനം നടത്തുന്നു.

കോതമംഗലം: കോൺഗ്രസ് വാരപ്പെട്ടി മണ്ഡലം കമ്മിറ്റി നിർദ്ധന കുടുംബത്തിന് ഇഞ്ചൂരിൽ നിർമ്മിക്കുന്ന ഉമ്മൻചാണ്ടി സ്നേഹ ഭവനത്തിന്റെ ശിലാസ്ഥാപനം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നിർവഹിച്ചു. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷനായി. കെ.പി.സി.സി മെമ്പർ എ.ജി. ജോർജ്, കെ.പി. ബാബു, പി.പി. ഉതുപ്പാൻ, ഷെമീർ പനയ്ക്കൽ, ബാബു ഏലിയാസ്, എബി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ, പി.എ. യൂസഫ്, ഷിബു തെക്കുംപുറം, ഡയാന നോബി, ബിന്ദു ശശി, നിസാമോൾ ഇസ്മായിൽ, എം.എസ്. ബെന്നി, ദീപ രാജു, ബേസിൽ യോഹന്നാൻ, പി.പി. കുട്ടപ്പൻ, ഷാജി വറുഗീസ്, റോയി സ്‌കറിയ, ഷിജി ബെസി എന്നിവർ പ്രസംഗിച്ചു.