കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ പി. കേശവദേവിന്റെ പറവൂരിലെ തറവാട്ടുവളപ്പിൽനിന്ന് വെണ്ണല മോഹന്റെ നേതൃത്വത്തിൽ ഇന്ന് സാംസ്‌കാരികയാത്ര നടത്തും. രാവിലെ 9ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പാലിയം കൊട്ടാരം, കൊടുങ്ങല്ലൂർ വിവേകാനന്ദ കേന്ദ്രം, കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്മാരകം, ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ സ്മാരകം, നടനകൈരളി, അമ്മന്നൂർ മാധവചാക്യാർ ഗുരുകുലം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി കല്ലേറ്റുംകര സംഗമഗ്രാമ മാധവാചാര്യരുടെ സ്മൃതികളുറങ്ങുന്ന ഭൂമിയിൽ സമാപിക്കും. നവംബർ 29 മുതൽ ഡിസംബർ 8 വരെ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ വച്ചാണ് അന്താരാഷ്ട്ര പുസ്തകോത്സവം.