കൊച്ചി: അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പിൽ കുറ്റക്കാരുടെ സ്വത്തുക്കൾ കണ്ടുകെട്ടി നിക്ഷേപകരുടെ പണം തിരിച്ച് പിടിക്കുന്നതുവരെ സമരം ശക്തമാക്കാൻ നിക്ഷേപക സംരക്ഷണ സമിതി തീരുമാനിച്ചു. പ്രസിഡന്റ് പി.എ. തോമസ്, വൈസ് പ്രസിഡന്റ് സി.പി. സെബാസ്റ്റ്യൻ, സെക്രട്ടറി കെ.വി. യോഹന്നാൻ, ജോയിന്റ് സെക്രട്ടറി വി.ഡി. പൗലോസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.