കാലടി: ഇല്ലിത്തോട് ഒന്നാം ബ്ലോക്കിൽ മുണ്ടയ്ക്കൽ ബിജുവിന്റെ പുരയിടത്തിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ഇന്നലെ പുലർച്ചെ ഏകദേശം 2 മണിയോടെ എത്തിയ കാട്ടാനക്കൂട്ടം വീടിന്റെ അരികിൽ ഇരുന്നിരുന്ന അലുമിനിയം പാത്രങ്ങൾ അടക്കം ചവിട്ടി നശിപ്പിച്ചു. ശബ്ദം കേട്ട് ലൈറ്റ് ഓൺ ചെയ്തപ്പോൾ വീട്ടുമുറ്റത്ത് 11 ആനകളെ കണ്ടെന്നും പുരയിടത്തിലെ 15 വാഴയും 8 ഓളം അടയ്ക്കാമരവും നശിപ്പിച്ചെന്നും ഗൃഹനാഥൻ ബിജു പറഞ്ഞു.