കൂത്താട്ടുകുളം: ലോക പേവിഷബാധ ദിനചാരണത്തിന്റെ ഭാഗമായി കൂത്താട്ടുകുളം നഗരസഭ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിവിധ ബോധവത്കരണ സന്ദേശ പരിപാടികൾ നടത്തി. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷിബി ബേബി ബോധവത്കരണ സന്ദേശ റാലി ഫ്ലാഫ് ഓഫ് ചെയ്തു. കൂത്താട്ടുകുളം സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഇൻ ചാർജ് ഡോ. തോമസ് മാത്യു ദിനാചരണ സന്ദേശം നൽകി. പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അംബിക രാജേന്ദ്രൻ, ഡിവിഷൻ കൗൺസിലർ ജോൺ അബ്രഹാം,സന്ധ്യ, പാമ്പാക്കുട ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ടി.കെ. ഷിജു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ആന്റണി ലിനേഷ്, എന്നിവർ റാലിക്ക് നേതൃത്വം നൽകി. മണിമലക്കുന്ന് സ്കൂൾ ഒഫ് മെഡിക്കൽ എഡ്യൂക്കേഷൻ നഴ്സിംഗ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് നടത്തി.
കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ വിജയാ ശിവൻ ഈ വർഷത്തെ നഗരസഭാതല പേവിഷബാധ ദിനാചരണം ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർമാർ, എസ്.എം.ഇ മണിമലക്കുന്ന് നഴ്സിംഗ് വിദ്യാർത്ഥികൾ, ദേവമാത സ്കൂൾ ഒഫ് നഴ്സിംഗ് വിദ്യാർത്ഥികൾ, എച്ച്.എസ്.എസ് കൂത്താട്ടുകുളം എൻ.എസ്.എസ് വിദ്യാർഥികൾ, ആശ പ്രവർത്തകർ, ഹെൽത്ത് ഇൻസ്‌പെക്ടർ ജയമോഹൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വിൻസല തുടങ്ങിവർ ക്യാമ്പയിന് നേതൃത്വം നൽകി.