പിറവം: പിറവം നഗരസഭയിലെ ഹരിതകർമ്മ സേനയുടെ കൺസോർഷ്യം അക്കൗണ്ട് വഴിയുള്ള യൂസർ ഫീ കളക്ഷൻ, ഇതര സേവനങ്ങൾ എന്നിവയെല്ലാം പൂർണമായി ഡിജിറ്റലായി. ജില്ലയിൽ ഹരിതകർമ്മസേന ഡിജിറ്റലായ ആദ്യ നഗരസഭയാണ് പിറവം. ഹരിതകർമ്മസേന ഡിജിറ്റലൈസേഷൻ നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.പി. സലിം അദ്ധ്യക്ഷനായി. സ്ഥിരംസമിതി അദ്ധ്യക്ഷരായ ഷൈനി ഏലിയാസ്, അഡ്വ. ബിമൽ ചന്ദ്രൻ, കൗൺസിലർമാരായ ഡോ. അജേഷ് മനോഹർ, പി.ഗിരീഷ്‌കുമാർ, മോളി വലിയകട്ടയിൽ, ജോജിമോൻ ചാരുപ്ലാവിൽ, നഗരസഭ സെക്രട്ടറി വി. പ്രകാശ് കുമാർ, സൂപ്രണ്ട് പി. സുലഭ, ക്ലീൻ സിറ്റി മാനേജർ സി.എ. നാസർ, ഐ.സി.ഐ.സി.ഐ റീജിയണൽ മാനേജർ എന്നിവർ പങ്കെടുത്തു.
ഉപഭോക്താക്കൾക്ക് ഇനി മുതൽ ക്യു ആർ കോഡ് മുഖേനയും എസ്.എം.എസ് വഴി ലഭിക്കുന്ന ലിങ്ക് ഉപയോഗപ്പെടുത്തിയും ഡെബിറ്റ് കാർഡ്, ക്രഡിറ്റ് കാർഡ്, ഗൂഗിൾ പേ, ഫോൺപേ, പേ.ടി.എം എന്നീ സംവിധാനങ്ങൾ വഴി പണമടക്കാം. ഐ.സി.ഐ.സി ബാങ്കുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ മാസവും കൃത്യമായി നിശ്ചിത സമയത്തിനുള്ളിൽ പണമടക്കുന്നതിന് മെസേജ് വരുന്നതാണ്.