
കൊച്ചി: ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ബ്രൂസെല്ല പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടെ മൂന്നാം ഘട്ടം ജില്ലയിൽ തുടങ്ങി. നാലു മുതൽ എട്ടുമാസം വരെ പ്രായമുള്ള പശു, എരുമ കിടാങ്ങൾക്കാണ് കുത്തിവെയ്പ് മരുന്ന് നൽകുന്നത്. 89 സ്ക്വാഡുകളാണ് പദ്ധതിക്കായി ജില്ലയിൽ രംഗത്ത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ കൃഷ്ണകുമാർ അദ്ധ്യക്ഷത പരിപാടിയുടെ വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജി. സജികുമാർ, ജില്ലാ കോഓർഡിനേറ്റർ ഡോ. ബിജു ജെ. ചെമ്പരത്തി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.