nest

കൊച്ചി: നെസ്റ്റ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാൻ ഡോ. ജവാദ് ഹസന്റെ ആത്മകഥ 'ദി ആർട്ട് ഒഫ് ദി പോസിബിൾ' സാം പിട്രോഡ പ്രകാശനം ചെയ്തു. ലോകപ്രശസ്തമായ ഐ.ബി.എം, എ.എം.പി എന്നിവിടങ്ങളിലെ നേതൃത്വപരമായ സ്ഥാനമാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. അനുജൻ ജഹാൻഗിറിനൊപ്പം മൂന്ന് പതിറ്റാണ്ടു മുമ്പാണ് നെസ്റ്റ് ഗ്രൂപ്പ് ആരംഭിച്ചത്. വിവിധ ഭൂഖണ്ഡങ്ങളിൽ വ്യത്യസ്തമായ ടെക്‌നോളജി കമ്പനികൾ രൂപപ്പെടുത്തിയെടുക്കുന്നതിൽ അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചു. ഇന്ത്യയിലെ ആദ്യ ഐ.ടി പാർക്കായ ടെക്‌നോപാർക്കിന്റെ സ്ഥാപനത്തിലും അദ്ദേഹം പങ്കുവഹിച്ചു. ഐ.ടി രംഗത്തെ പ്രവർത്തനങ്ങളും കാഴ്ചപ്പാടുകളും സംരംഭകത്വ അനുഭവങ്ങളും വെല്ലുവിളികളും 82 വർഷത്തെ വ്യക്തിജീവിതവും വിവരിക്കുന്നതാണ് ആത്മകഥ.