adv-sandhyamol-prakash
മണിമലകുന്നു കോളജിൽ സംഘടിപ്പിച്ച ഗ്രീൻ ടോക്ക് തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് സന്ധ്യമോൾ പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

തിരുമാറാടി: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി മണിമലക്കുന്ന് ടി.എം. ജേക്കബ് മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ ഗ്രീൻ ടോക്ക് സംഘടിപ്പിച്ചു. ഒക്ടോബർ രണ്ടിന് ഗ്രീൻ ക്യാമ്പസ് ആയി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തിരുമാറാടി ഗ്രാമപഞ്ചായത്ത്, ഹരിതകേരളം മിഷൻ, എൻ.എസ്.എസ്‌ യൂണിറ്റ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് സന്ധ്യമോൾ പ്രകാശ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. മണിലാൽ അദ്ധ്യക്ഷനായി. ഹരിതകേരളം മിഷൻ റിസോർട്ട് പേഴ്സൺ സുരേഷ് ക്ലാസുകൾക്ക് നേതൃത്വം നൽകി. ശ്രീകല ബിനോയ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോക്ടർ ജെ. ജിജ, നിർമ്മൽ സാബു എന്നിവർ സംസാരിച്ചു.