
കൊച്ചി: മുല്ലപ്പെരിയാർ പ്രശ്നത്തിന്റെ പരിഹാരത്തിനായി ഒക്ടോബർ 2ന് നാലിന് വൈപ്പിൻ മാലിപ്പുറം സ്വതന്ത്രമൈതാനത്ത് മുല്ലപ്പെരിയാർ വള്ളക്കടവ് മുതൽ വൈപ്പിൻ വരെയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ പങ്കെടുക്കുന്ന ജനകീയ സമ്മേളനം നടക്കും. തുടർന്ന് അനിശ്ചിതകാല ഉപവാസ സമരം ഉണ്ടാകും. മുല്ലപ്പെരിയാർ ടണൽ സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം. മുല്ലപ്പെരിയാർ ടണൽ സമരത്തിന്റെ ഉദ്ഘാടനം സുപ്രീം കോടതി അഭിഭാഷകൻകാളീശ്വരം രാജ് നിർവഹിക്കും. പ്രൊഫ. സി.പി. റോയ് സംസാരിക്കും. സരസ സമിതി പ്രസിഡന്റ് രമേഷ് രവി, സെക്രട്ടറി സ്മിജിൻ രാജ്, ട്രഷറർ ജയ് വി. മോഹൻ, സി.പി. റോയ്, കമ്മിറ്റി അംഗങ്ങളായ സന്തോഷ്, ഷിജിൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.